Thu, 6 August 2026
Facebook X Instagram Youtube
Deepika
Deepika
E-Paper
ad

ADVERTISEMENT

Filter By Tag : KRajan

ഡി​ജി​റ്റ​ൽ റീ​സ​ർ​വേ നി​ർ​ത്തി​വ​യ്ക്കു​ന്ന​തു ഭൂ​മാ​ഫി​യ​യ്ക്ക് ഗുണംചെയ്യും: കെ.​ രാ​ജ​ൻ

തി​​​രു​​​വ​​​ന​​​ന്ത​​​പു​​​രം: ഡി​​​ജി​​​റ്റ​​​ൽ റീ​​​സ​​​ർ​​​വേ നി​​​ർ​​​ത്തി​​​വ​​​യ്ക്കു​​​ന്ന​​​തു ഭൂ​​​മാ​​​ഫി​​​യ​​​ക​​​ൾ​​​ക്കു സ​​​ഹാ​​​യ​​​ക​​​മാ​​​കു​​​മെ​​​ന്നു കെ. ​​​രാ​​​ജ​​​ൻ എം​​​എ​​​ൽ​​​എ.

ക​​​ഴി​​​ഞ്ഞ സ​​​ർ​​​ക്കാ​​​ർ എ​​​ല്ലാ വ​​​കു​​​പ്പു​​​ക​​​ൾ​​​ക്കും ഉ​​​പ​​​യോ​​​ഗപ്ര​​​ദ​​​മാ​​​കു​​​ന്ന വി​​​ധ​​​ത്തി​​​ലാ​​​ണ് ഡി​​​ജി​​​റ്റ​​​ൽ സം​​​വി​​​ധാ​​​നം ന​​​ട​​​പ്പാ​​​ക്കി​​​യ​​​ത്. അ​​​തു​​​കൊ​​​ണ്ടുത​​​ന്നെ ഡി​​​ജി​​​റ്റ​​​ൽ റീസ​​​ർ​​​വേ ന​​​ട​​​പ​​​ടി​​​ക​​​ൾ ഒ​​​രു ദൗ​​​ത്യ​​​മാ​​​യി​​ഏ​​​റ്റെ​​​ടു​​​ത്തു മു​​​ന്നോ​​​ട്ടു കൊ​​​ണ്ടു​​​പോ​​​ക​​​ണ​​​മെ​​​ന്നാ​​​വ​​​ശ്യ​​​പ്പെ​​​ട്ട് മു​​​ഖ്യ​​​മ​​​ന്ത്രി​​​ക്കും റ​​​വ​​​ന്യു മ​​​ന്ത്രി​​​ക്കും ക​​​ത്തു ന​​​ൽ​​​കു​​​മെ​​​ന്നും കെ.​​​ രാ​​​ജ​​​ൻ വാ​​ർ​​ത്താ​​​സ​​​മ്മേ​​​ള​​​ന​​​ത്തി​​​ൽ പ​​​റ​​​ഞ്ഞു.

യു​​​ഡി​​​എ​​​ഫ് സ​​​ർ​​​ക്കാ​​​ർ റീസ​​​ർ​​​വേ​​​യു​​​മാ​​​യി ബ​​​ന്ധ​​​പ്പെ​​​ട്ടു പ്ര​​​വ​​​ർ​​​ത്തി​​​ച്ചി​​​രു​​​ന്ന നാ​​​ലാ​​​യി​​​ര​​​ത്തോ​​​ളം ക​​​രാ​​​ർ ജീ​​​വ​​​ന​​​ക്കാ​​​രെ പി​​​രി​​​ച്ചു​​​വി​​​ടു​​​ക​​​യും ഓ​​​ഫീ​​​സു​​​ക​​​ൾ പൂ​​​ട്ടു​​​ക​​​യും ചെ​​​യ്തു. ഒ​​​രു മു​​​ന്ന​​​റി​​​യി​​​പ്പു​​​മി​​​ല്ലാ​​​തെ നാ​​​ലു മാ​​​സ​​​ത്തെ ശ​​മ്പ​​​ളം പോ​​​ലും കൊ​​​ടു​​​ക്കാ​​​തെ​​​യാ​​​ണു പി​​​രി​​​ച്ചു​​​വി​​​ട്ട​​​ത്.

ഡി​​​ജി​​​റ്റ​​​ൽ റീസ​​​ർ​​​വേ​​​യ്ക്ക് കേ​​​ര​​​ള​​​ത്തി​​​ൽ സ്ഥി​​​രം സ​​​ർ​​​വേ​​​യ​​​ർ​​​മാ​​​ർ ആ​​​കെ​​​യു​​​ള്ള​​​ത് 1000 ആ​​​ണ്. അ​​​തി​​​ൽ 500 പേ​​​രെ എ​​​ൽ​​​ആ​​​ർ​​​എം പ്ര​​​ക്രി​​​യ​​​യ്ക്കു മാ​​​ത്ര​​​മാ​​​യി വേ​​​ണം. ബാ​​​ക്കി​​​യു​​​ള്ള 500 പേ​​​രെ ഉ​​​പ​​​യോ​​​ഗി​​​ച്ചു പ്ര​​​വ​​​ർ​​​ത്ത​​​ന​​​ങ്ങ​​​ൾ പൂ​​​ർ​​​ത്തി​​​യാ​​​ക്കാ​​​ൻ ക​​​ഴി​​​യി​​​ല്ല.

വി​​​ല്ലേ​​​ജു​​​ക​​​ളി​​​ൽ റീ​​​സ​​​ർ​​​വേ ന​​​ട​​​പ​​​ടി​​​ക​​​ൾ ന​​​ട​​​ക്കി​​​ല്ല. ഈ ​​​സം​​​വി​​​ധാ​​​നം നി​​​ർ​​​ത്ത​​​ണ​​​മെ​​​ന്ന് ആ​​​ഗ്ര​​​ഹി​​​ക്കു​​​ന്ന​​​തു കേ​​​ര​​​ള​​​ത്തി​​​ലെ ഭൂ​​​മാ​​​ഫി​​​യ​​​ക​​​ളാ​​​ണെ​​​ന്നും രാ​​​ജ​​​ൻ പ​​​റ​​​ഞ്ഞു.

Latest News

Corehub Up